All Topics
Category: Kerala Flood

ശബരിമലയിൽ മഴ ശക്തം; പമ്പ അന്നദാനമണ്ഡപത്തിൽ വെള്ളം കയറി

ശബരിമലയിൽ മഴ ശക്തം; പമ്പ അന്നദാനമണ്ഡപത്തിൽ വെള്ളം കയറി     ശബരിമല: പൂങ്കാവനത്തിൽ മഴ ശക്തമായതോടെ പന്പ പുനരുജ്ജീവന പരിപാടികൾ സ്തംഭനത്തിലേക്ക്. മഴ പെയ്താലുടനെ പുഴ കവിഞ്ഞ് മണപ്പുറത്തേക്ക് കയറുന്നു. പ്രളയത്തിൽ വൻതോതിൽ മണൽ അടിഞ്ഞ് പുഴ നികന്നതാണ് കാരണം. പുഴയുടെ വാഹകശേഷി കുറഞ്ഞു. ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് സന്നിധാനത്തും പരസരത്തും. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറി. ഇത് ശരിയായി ഇറങ്ങുന്നുമില്ല. പഴയ നടപ്പന്തൽ നിന്നയിടം ഇപ്പോൾ വെള്ളത്തിലാണ്. ഇവിടെ […]

Continue Reading

വിണ്ടുകീറിയ നിലം, ഇത്തിരി വെള്ളം; മഹാപ്രളയം പെരിങ്ങൽക്കുത്ത് ഡാമിൽ ബാക്കിവെച്ചത്

വിണ്ടുകീറിയ നിലം, ഇത്തിരി വെള്ളം; മഹാപ്രളയം പെരിങ്ങൽക്കുത്ത് ഡാമിൽ ബാക്കിവെച്ചത് ആർത്തലച്ചെത്തിയ മഹാപ്രളയത്തിൽ കുത്തിയൊലിച്ചൊഴുകുന്ന പെരിങ്ങൽക്കുത്ത് ഡാം ഭീതിജനകമായ കാഴ്ചയായിരുന്നു. എന്നാലിന്ന് പേരിനുമാത്രമാണ് ഡാമിൽ വെള്ളമുള്ളത്. വിണ്ടുകീറിയ നിലത്ത് ഒരിത്തിരി വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ‌ക്കെല്ലാം കേടുപാടുകൾ പറ്റി. ഷട്ടറുകൾ അടക്കാൻ കഴിയാതെ വന്നതോടെ വെള്ളമെല്ലാം ഒഴുകിപ്പോയി. പൂർണമായും പ്രവർത്തനക്ഷമമാകാൻ ആറുമാസമെങ്കിലും വേണ്ടിവരും. പ്രളയത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും കുടുങ്ങിയാണ് ഷട്ടറുകൾ തകരാറിലായത്. ഏഴെണ്ണത്തിൽ ഒരെണ്ണം മാത്രം ഭാഗികമായി അടച്ചിട്ടുണ്ട്. ചെളിവെള്ളവും ഈറ്റയും മുളയും വന്നടിഞ്ഞാണു ഷട്ടറുകളിലെ […]

Continue Reading

നെടുമ്പാശേരി വിമാനത്താവളം ഇന്നു തുറക്കും; നഷ്ടം 300 കോടി

നെടുമ്പാശേരി വിമാനത്താവളം ഇന്നു തുറക്കും; നഷ്ടം 300 കോടി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇന്നു തുറക്കും. ഉച്ചയ്ക്ക് രണ്ടിന് ആദ്യവിമാനം ലാന്‍ഡ് ചെയ്യും. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്. പെരിയാറില്‍ ജലനിരപ്പുയര്‍ന്ന് റണ്‍വേയിലും അനുബന്ധ ഭാഗങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് ഈമാസം പതിനഞ്ചിന് വിമാനത്താവളം അടക്കുകയായിരുന്നു. റണ്‍വേ, ഏപ്രണ്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ലോഞ്ചുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. മൂന്നൂറ് കോടിയോളം രൂപയുടെ നഷ്ടമാണ് […]

Continue Reading

പുനർനിർമാണം: ഇന്ന് നിർണായക ചർച്ചകൾ

പുനർനിർമാണം: ഇന്ന് നിർണായക ചർച്ചകൾ പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളും. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും കേരളത്തിനുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചു ചർച്ച നടത്താൻ ഇന്നു തലസ്ഥാനത്തെത്തും. പ്രളയബാധിതർക്കുള്ള ഇൻഷുറൻസ് തുക എളുപ്പത്തിൽ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനി മേധാവികളുമായി സംസ്ഥാന സർക്കാർ ഇന്നു ചർച്ച നടത്തും. പ്രളയബാധിതരുടെ വായ്പയ്ക്കു മൊറട്ടോറിയം ഏർപ്പെടുത്തുന്നതുൾപ്പെടെ ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ഇന്നു യോഗം […]

Continue Reading